ഞാന്‍ അറിഞ്ഞിട്ടായിരുന്നില്ല ആ വഞ്ചിയില്‍ കയറിയത് എനിക്ക് അങ്ങനെയൊരു ആഗ്രഹമേ ഉണ്ടായിരുന്നില്ല, ആരോ പിടിചിരുത്തിയപോലെ. യായിരുന്നു. ചുറ്റുപാടും എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല, ഭയന്നിട്ടോ എന്തോ എനിക്ക് കരയാനാണ് തോന്നിയത് ഞാന്‍ കരയുക തന്നെ ചെയ്തു. എന്റെ കരച്ചില്‍ കേട്ടിട്ടോ എന്തോ എന്റെ ചുറ്റും കൂടിയിരിക്കുന്ന മറ്റു യാത്രക്കാര്‍ ചിരിക്കുകയാണ് ചെയ്യുന്നത്. അവര്‍ സന്തോഷിക്കുകയാണ്...
എന്റെ വഞ്ചി പതിയെ നീങ്ങികൊണ്ടിരിക്കുകയാണ് ചുറ്റുമുള്ള യാത്രക്കാര്‍ പലവിധ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കികൊണ്ടിരിക്കുന്നുണ്ട് അവയില്‍ പലതും എനിക്ക് മനസ്സിലവുന്നെ യില്ലായിരുന്നു. പതിയെ പതിയേ ഞാന്‍ എന്റെ വഞ്ചിയില്‍ നിര്‍ഭയം സഞ്ചരിക്കാന്‍ പാകത്തില്‍ എന്റെ വഞ്ചി യെ നിയന്ത്രിക്കാന്‍ പോന്നവനായി...
വഞ്ചി യില്‍ നിര്ഭായനായപ്പോള്‍ മാത്രമാണ് ചുറ്റുപാടും ശ്രദ്ധിക്കാന്‍ തുടങ്ങിയത്, വിശാലമായ തടാകം അത് ഒഴുകിക്കൊണ്ടിരിക്കുകയാണ് ആ ഒഴുക്കിനനുസരിച്ചാണ് വഞ്ചി ഒഴുകികൊണ്ടിരിക്കുന്നത് ഓരോരുത്തരും അവരവരുടെ വഞ്ചി ഒഴുക്കില്‍ നിയന്ദ്രിച്ചു കൊണ്ടിരിക്കുകയാണ്.. എന്റെ അവസ്ഥയും തദൈവ. ഞാന്‍ തനിച്ചാണ് എന്റെ വഴി ഞാന്‍ കണ്ടെത്തണം, എങ്ങോട്ടാണ് ഈ വഞ്ചി പോയ്കൊണ്ടിരിക്കുന്നത്? അറിയില്ല കൂടെ കടന്നു പോകുന്ന പലരോടും ചോദിച്ചു, വിവിധങ്ങളായ ഉത്തരങ്ങള്‍.....
തടാകത്തിനു ഒരതിരും ഇല്ല അത് കണ്ണെത്താ ദൂരത്തു പരന്നു കിടക്കുകയാണ്,
Subscribe to:
Post Comments (Atom)

0 comments:
Post a Comment